മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷിയുള്ളവരുടെ സംവരണ തസ്തികകൾ വ്യക്തമാക്കി വിജ്ഞാപനമിറക്കുക, അധ്യാപക അനധ്യാപക തസ്തികകളിൽ ഭിന്നശേഷിക്കാരുടെ ബാക്ക്ലോഗ് നികത്താൻ സ്പഷൽ റിക്രൂട്ട്മെൻ്റ് നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി എ.പി.എൽ മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന ധർണ്ണയുടെ ബ്രോഷർ ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഡി.എ.പി.എൽ സംസ്ഥാന പ്രസിഡൻറ് ബഷീർ മമ്പുറം സംബന്ധിച്ചു, ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ധർണ്ണ ജൂലായ് 14 ചൊവ്വാഴ്ച്ച നടത്തുമെന്ന് കമ്മറ്റി ഭാരവാഹികളായ മനാഫ് ചേളാരി, ഷെഫീഖ് പാണക്കാടൻ, ബഷീർ കൈനാടൻ, ആലി മൂന്നിയൂർ, മഷൂദ് മമ്പുറം എന്നിവർ പറഞ്ഞു.
Tags:
KERALA