Trending

ഡോ.മുഹമ്മദ് അസ്‌ലമിനെ തണൽ പന്നൂർ ആദരിച്ചു .

ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കോവിഡ് ചികിത്സാ രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ ഡോ.മുഹമ്മദ് അസ്‌ലമിനെ  പന്നൂർ തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റ് ആദരിച്ചു . 
ദുബൈ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ പൾമണോളജി സ്പെഷ്യലിസ്റ്റ് ആണ് ഇദ്ദേഹം . 

ദുബായിൽ ഒരു കൊറോണക്കാലത്ത് എന്ന തലക്കെട്ടിൽ അസ്‌ലം ഫെയ്സ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പ് "ലോക്ക്ഡൗൺ സ്കെച്ചുകൾ" എന്ന പുസ്തകത്തിൽ വരെ ഈയടുത്ത് ഇടം നേടിയിരുന്നു . ലോക്ക് ഡൗൺ കാലയളവിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഡോ. അസ്‌ലമിന്റെ ഇടപെടലുകൾ പ്രവാസി സഹോദരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത് . തണലിന്റെ സ്നേഹോപഹാരം പാട്ടത്തിൽ അബൂബക്കർ ഹാജിയിൽ നിന്നും  ഡോ.മുഹമ്മദ് അസ്‌ലമിന് വേണ്ടി പിതാവ് കോട്ടുവറ്റ ഉസ്സയിൻ മാസ്റ്റർ ഏറ്റുവാങ്ങി . 


തണൽ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു . തണൽ ട്രഷറർ മുനീർ ടി.പി , ജാഫർ വി.സി,ഇർഷാദ് കെ.കെ , ഉമ്മർ കുനിയിൽ , ജസീൽ എം.പി , അജ്മൽ സി.പി , റിഷാദ് എൻ.കെ , ഫവാസ് വി , ഫായിസ് വി എന്നിവർ സംബന്ധിച്ചു . 

കൂടാതെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട വ്യക്തികളോടൊപ്പം തണൽ പ്രവർത്തകർ  വീടുകളിലെത്തി അനുമോദിച്ചു. കെ.കെ കാദർ , അഷ്റഫ് കയ്യലശ്ശേരി , പട്ടനിൽ ഷംസുദ്ധീൻ മാസ്റ്റർ , ഇഖ്ബാൽ കോട്ടുവറ്റ , സി.മുഹമ്മദ് മാസ്റ്റർ , നൗഫൽ മാസ്റ്റർ കണ്ടമ്മാൽ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു . 

അനന്തു കൃഷ്ണ , മാളവിക , ഷഹന ഫാത്തിമ , ആയിഷ മിഹാന , ദിൽഷാദ് അലി , ദിയ ഷാബും , റോഷ്മിന റാഫി ,അനന്തു കൃഷ്ണ , സ്വാതി സുരേഷ് , ഷേത മറിയം , കദീജ റുഷ്ദ , ഹനീന അബൂബക്കർ , ഫഹ്മിദ , ആയിഷ ഹിബ
എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് . 


Previous Post Next Post
3/TECH/col-right