എളേറ്റിൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ വഴിക്കടവ് യൂണിറ്റ് എം.എസ്.എഫ് കമ്മറ്റി അനുമോദിച്ചു. അനുമോദന പരിപാടി കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.
കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ് അദ്ധ്യക്ഷനായി. ഫസൽ ആവിലോറ, കെ.കെ.ഗഫൂർ മാസ്റ്റർ, ടി.എ.നൗഫൽ, പി.വി റഈസ്, ഡാനി ഗഫൂർ, കെ.കെ.ഷമീർ, ടി.റഊഫ്, വി.കെ ഫാളിൽ, കെ.കെ.ബഷിർ മാസ്റ്റർ ,ടി.ജസൽ ,കെ ഫാഇസ്, കെ.കെ ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments