കൊടുവള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിലെ മികച്ച എസ് എസ് എൽ സി വിജയം 99.1 ശതമാനത്തോടെ നരിക്കുനി ജി.എച്ച്.എസ്.എസിന്. 334 കുട്ടികൾ പരീക്ഷ എഴുതിയതിൽ 331 പേർ തുടർ പഠനത്തിന് അർഹത നേടി. 29 കുട്ടി കൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി.17 പേർ 9 A+ നേടിയിട്ടുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഈ വർഷം 350 ൽ അധികം കുട്ടികൾ എട്ടാം ക്ലാസിൽ പ്രവേശനം നേടി.
നിലവിൽ സ്കൂൾ പ്രിൻസിപ്പാൾ വിശ്വനാഥൻ പി യും ,ഹെഡ്മിസ്ട്രസ് രുഗ്മിണി പുത്തലത്തും, പി.ടി.എ.പ്രസിഡണ്ട് അബ്ദുൽ ബഷീർ പി. യും ആണ്.