നരിക്കുനി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളെ വാണിജ്യ കെട്ടിടങ്ങളിൽ താമസിക്കാനനുവദിക്കുന്ന കെട്ടിടഉടമകളുടെ പേരിൽ ദുരന്തനിവാരണനിയമം 2005 പ്രകാരം കോടതി നടപടികൾ സ്വീകരിക്കുന്നതാണെന്ന് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വീടുകളിൽ താമസിപ്പിക്കുന്നവർ തൊഴിലാളികളുടെ പേരും, വിലാസവും, ആധാർ, ഫോൺ നമ്പർ എന്നിവ പഞ്ചായത്ത് കാര്യാലയത്തിൽ അറിയിക്കണമെന്നും തൊഴിലാളികളെ സ്വന്തം ഉത്തരവാദിത്വത്തിൽ ക്വാറന്റീനിൽ നിർത്തേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
അതിഥി തൊഴിലാളികളെല്ലാംസ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടെങ്കിലും ചിലർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി
0 Comments