ബെംഗളൂരു:ഇന്ത്യന്‍ നിര്‍മ്മിത വീഡിയോ ഷെയറിംഗ് ആപ്പായ ചിംഗാരിക്ക് ആവശ്യക്കാരേറുന്നു.രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്തിയ ടിക് ടോക് നിരോധിച്ചതിന് പിന്നാലെയാണ് ചിംഗാരിക്ക് ആവശ്യക്കാരേറുന്നത്. ഇതിനോടകം തന്നെ മൂന്ന് മില്യനിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയതത്. ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസ്വത്മ നായക്, സിദ്ധാര്‍ദ് എന്നിവര്‍ ചേര്‍ന്നാണ് ചിംഗാരി ആപ്പ് വികസിപ്പിച്ചെടുത്തത്. മണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ ലോഡുകളാണ് ചിംഗാരിക്ക് ഉണ്ടാകുന്നതെന്നും ഇത്രവേഗം ഈ ആപ്ലീക്കേഷന്‍ സ്വീകരിച്ചതിന് നന്ദിയെന്നും ആപ്പ് ഉടമകള്‍ പറയുന്നു.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 25 ലക്ഷം പേര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.ടിക് ടോക് കോണ്‍ പ്ലേറ്റ്‌ഫോമായ മിട്രോണ്‍ ആപ്പിനെ മറികടന്ന് പ്ലേ സ്റ്റോറില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിംഗാരി. ഇന്ത്യന്‍ ഷോര്‍ട് വീഡിയോ ആപ്പ് എന്ന വാചകത്തോടെയാണ് ചിംഗാരി പ്രചരിക്കുന്നത് . പത്ത് ദിവസം കൊണ്ട് ആറ് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ചിംഗാരി ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി,ഗുജറാത്തി, മറാത്തി,കന്നഡ,പഞ്ചാബ്, മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായി മാറുന്നു എന്ന് കാണിച്ചാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. നിരോധനത്തിന് പിന്നാലെ ആര്‍ക്കും ഒരു വിവരങ്ങളും കൈമാറിയിട്ടില്ല എന്നാണ് ടിക്‌ടോക്കിന്റെ അവകാശവാദം. ഇത് രണ്ടാം തവണയാണ് രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുന്നത്. നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ടിക് ടോക്കിന് നിരോധനം വന്നിരുന്നു.
Tags:
INDIA