Trending

കൊടുവള്ളി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ A+ ആയി എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ

എളേറ്റിൽ : കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ A+ നേട്ടം കൈവരിച്ച് വീണ്ടും എം.ജെ. എച്ച്.എസ്. എസ് . 110 കുട്ടികൾക്കാണ് ഫുൾ A+ ലഭിച്ചത്. 62 പേർക്ക് 9 A+ ഉം 64 പേർക്ക് 8A+ ഉം ലഭിച്ചു . ഫുൾ A+ നേടിയ വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് അധ്യാപകർ അഭിനന്ദിക്കുന്നത് കുട്ടികൾക്ക് ഹൃദ്യ അനുഭവമായി. 


കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ എളേറ്റിൽ എം ജെ എച്ച് എസ് എസിൽ നൂറ്റിപത്ത് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കൊടുവള്ളി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാദ്യാസ സ്ഥാപനമായി മാറി.

സ്കൂളിന് ഇത്രയും നല്ല വിജയം നേടിത്തന്ന വിദ്യാർത്ഥികളെ സ്റ്റാഫ് & പി.ടി.എ കമ്മറ്റികൾ അനുമോദിച്ചു.
Previous Post Next Post
3/TECH/col-right