പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി. 346 കുട്ടികളെയാണ് സ്ക്കൂൾ ഈ വർഷവും പരീക്ഷക്ക് ഇരുത്തിയത്. ഇതിൽ 334 പേരും ഉപരി പഠനത്തിന് അർഹത നേടി. 97 ശതമാനമാണ് സ്ക്കൂളിൻ്റെ വിജയം. 16 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞു. പതിനൊന്ന് പേർ 9 വിഷയങ്ങളിലും പതിനഞ്ച് പേർ 8 വിഷയങ്ങളിലും എ പ്ലസ് നേടി.
ശാശ്വതി കെ, മുഹമ്മദ് ജസീൽ ടി പി, ആദിൽ അമീൻ പി ജെ, മുഹമ്മദ് റിഫാദ് എച്ച് ആർ, അഷ്നിത കെ, ഹാജറ ബീവി മോയത്ത്, സജ ഫെബിൻ, സ്നേഹ എസ് കുമാർ, ഫാത്തിമ സന വി കെ, ഹാനിയ മുഹ്സിന, ജുമാന ഹസീൻ, ലിയ എസ്, അർഷക് അലി, മുഹമ്മദ് ഫുആദ് സി എം, മുഹമ്മദ് സിനാൻ എൻ പി, സനാബിൽ ഇ വി എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. എ പ്ലസ് ജേതാക്കളെ അധ്യാപകർ വീട്ടിൽ ചെന്ന് അഭിനന്ദിച്ചു.
Tags:
EDUCATION