കൂടത്തായ്:സി.എച്ച്.സെൻറർ ഉദാരമതികളുടെ ഹൃദയഭാഗവും, കെ.എം.സി.സി.പ്രവാസികൾ ഏത് കാലത്തും അവരുടെ ഹൃദയഭാഗമായി കാണുന്ന  പ്രസ്ഥാനവുമാണെന്ന്  മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു. കൂടത്തായിൽ ഗ്ലോബൽ കെ.എം.സി.സി. കോഴിക്കോട് സി.എച്ച് സെൻററിന് നൽകിയ ഫണ്ട് കോ-ഓർഡിനേറ്റർ ജാഫർ പള്ളിക്കണ്ടിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കൂടത്തായി ഗ്ലോബൽ കെഎംസിസി  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിയ സംഘടനയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്. അവരുടെ എങ്ങിനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല അദ്ദേഹം പറഞ്ഞു.കെഎംസിസി ട്രഷറർ പിപി അബ്ദുൽ ഗഫൂർ അദ്ധ്യക്ഷം വഹിച്ചു.ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, റിയാദ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഫായിസ് മങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായി. 

ചടങ്ങിൽ നാസർ ഫൈസി കൂടത്തായി പ്രാർത്ഥനക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ്, കെഎംസിസി നേതാക്കളായ എ കെ കാതിരി ഹാജി, വി കെ ഇമ്പിച്ചി മോയി, എ കെ അസീസ്,റഫീഖ് കൂടത്തായ്, പി പി കോയക്കുട്ടി മാസ്റ്റർ,ഒ പി മുഹമ്മദ്,എകെ. ഹംസ, കെ പി അഷ്റഫ്  ഹാജി,സത്താർ പുറായിൽ,നിസാര്‍ വികെ, എൽ.വി.മുനീർ, വി കെ ബീരാൻ, എ കെ അഹമ്മദ് കുട്ടി, സിറാജ് സി കെ, ജാഫർ പുറായിൽ,ഷൗക്കത്തലി കെപി, ഇബ്രാഹിം പള്ളിക്കണ്ടി,നിസാര്‍ എകെ,എകെ അബുള്ള കുട്ടി, സൈനുദ്ധീൻ  കെ പി, എകെ ഷമീർ,കുഞ്ഞിമുഹമ്മദ് പിപി, കെപി ഷംസുദ്ധീൻ,റഫീഖ് മണി മുണ്ട, നാസർ പൂവോട്, സലാം മണിമുണ്ട എന്നിവര്‍ പങ്കെടുത്തു. 

കെഎംസിസി ഉപദേശക സമിതി അംഗം ജാഫർ പുറായിൽ സ്വാഗതവും, പിടി ഷരീഫ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച എസ്ടിയു ദേശീയ പ്രവര്‍ത്തക സമിതി അംഗം എകെ അബ്ബാസ് ഹാജിക്ക് കെഎംസിസിയുടെ സ്നോഹപഹാരം  അബ്ദുല്‍ അസീസ് നരിക്കുനിയും, ആസാമിലെ ഗുവാഹതിയിലെ ദാറുൽ ഹുദാ കാമ്പസിലെ അധ്യാപകനും കെഎംസിസി മെമ്പറുമായ ഷാഫി ഹുദവിക്ക് സ്തുത്യർഹമായ സേവനത്തിന് ഫായിസ് മങ്ങാടും, 
 കെഎംസിസി കുവൈത്ത് കോ. ഓർഡിനേറ്റർ സികെ സമദിന്റെ പുത്രന്‍ ഷംലാൻ ബിൻ സമദ്(അന്തർ ദേശീയ ഫുട്ബാള്‍ ഫ്രീസ്റ്റൈൽ പ്രതിഭ), കെഎംസിസി ജ. സെക്രട്ടറി ഫൈബീർ അലിയുടെ പുത്രന്‍ അഫ്നാൻ ഷാഹിദ് അലി(സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തിൽ മൂന്ന് തവണ പങ്കെടുത്തു)എന്നിവർക്ക് എംഎ റസാഖ് മാസ്റ്ററും, 
കെഎംസിസി മെമ്പർ എപി മുസ്തഫയുടെ പുത്രന്‍ നഹൽ അമാന്(SKJM താമരശ്ശേരി മേഖല കലാസാഹിത്യ മത്സരത്തില്‍ ഫസ്റ്റ് പ്രൈസ്) എകെ അബ്ബാസ് ഹാജിയും സ്നോഹപഹാരങ്ങൾ നൽകി ആദരിച്ചു.