മുക്കം: സമൂഹത്തില്‍ അവഗണിക്കപ്പെട്ട നിര്‍ധനകുടുംബങ്ങളുടെ ദുരിത കഥകള്‍ പുറംലോകത്തെത്തിച്ച മുക്കത്തെ മാധ്യമ പ്രവര്‍ത്തകരായ വീഡേിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം, സി.ടി.വി ചീഫ് റിപ്പോര്‍ട്ടര്‍ സി. ഫസല്‍ബാബു പന്നിക്കോട് എന്നിവരെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആദരിച്ചു.
മാധ്യമ പ്രവര്‍ത്തനത്തെ ജനസേവനമായിക്കണ്ട് മലയോര മേഖലയിലെ നിരവധി നിര്‍ധന കുടുംബങ്ങളുടെ ദുരിത ജീവിതം സമൂഹ ശ്രദ്ധയിലേക്കെത്തിക്കുകയും അതുവഴി നിരവധി പേര്‍ക്ക് സഹായ ഹസ്തമെത്തിക്കാനും ഇവര്‍ക്ക് സാധ്യമായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിന്റ് അസ്‌ലം ചെറുവാടി ഉപഹാരം നല്‍കി ആദരിച്ചു.
കെ.ആര്‍.എം.യു കോഴിക്കോട് ജില്ലiാ പ്രസിഡന്റായ റഫീക്ക് തോട്ടുമുക്കം സ്വദേശിയാണ്. മുക്കം പ്രസ് ഫോറം പ്രസിഡന്റാണ് പന്നിക്കോട് സ്വദേശിയായ സി ഫസല്‍ ബാബു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി, മജീദ് പുളിക്കൽ, നിബിൻ നവാസ്, വിനോദ് നിസരി എന്നിവർ സംസാരിച്ചു.
സാലിം ജീറോഡ് സ്വാഗതവും ശംസുദ്ദീന്‍ ആനയാംകുന്ന് നന്ദിയും പറഞ്ഞു.

Tags:
KOZHIKODE