Trending

എൻ.എം.എം.എസ് പരീക്ഷ:കാന്തപുരം മേഖയില്‍ വന്‍ നേട്ടം

കാന്തപുരം:എൻ.എം.എം.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കാന്തപുരം മേഖയില്‍ വന്‍ നേട്ടം.ജില്ലയില്‍ നാലാം റാങ്കുള്‍പ്പടെ മൂന്ന് പേരാണ് കാന്തപുരം പ്രദേശത്ത് നിന്ന് വിജയികളായത്.റിഫ്ന ഫാത്തിമയാണ് ജില്ലയില്‍ 4ാം സ്ഥാനം നേടിയത്.

SSLC/+2/LSS/USS ഫലം വരുമ്പോഴും വന്‍ നേട്ടമുണ്ടാക്കുന്ന കാന്തപുരം മേഖയില്‍ പുത്തനുണര്‍വ്വാണ് NMMS റിസള്‍ട്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് എട്ടാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി നടത്തുന്ന NMMS (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്)പരീക്ഷയിൽ 
മെന്റൽ എ ബിലിറ്റി ടെസ്റ്റ് (MAT),
സ്കോളാസ്റ്റിക്ക് എബിലിറ്റി ടെസ്റ്റ് (SAT) എന്നിങ്ങനെ രണ്ട് പരീക്ഷകളാണുള്ളത്.

വിജയികൾക്ക് പ്ലസ് ടു കാലയളവ് വരേ ഓരോ മാസവും 1000 രൂപ വീതം ഇന്ത്യാ ഗവൺമെന്റ്  സ്കോളർഷിപ്പായി ലഭിക്കും.വിജയികളായ
മൂന്ന് പേരും പൂനൂര്‍ ഗവ.ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളാണ്.
കാന്തപുരത്ത് നിന്നും ജേതാക്കളായ റിഫ്ന ഫാത്തിമ( D/o ജാബിർ പണിക്കത്തുകണ്ടി),  അഥിൻ വിജയ് എസ്സ് (S/o വിജയൻ എ പി),  അഹമ്മദ് ഷബീബ് ചോയിമഠം (S/o അബ്ദുൽ സത്താർ) എന്നിവരെ യംഗ് മെൻസ് കാന്തപുരത്തിൻ്റെ കീഴിൽ അനുമോദിച്ചു. 

യംഗ് മെൻസിൻ്റെ ഉപഹാരം ഡയരക്ടർ ഫസൽ വാരിസ് വിജയികൾക്ക് കൈമാറി. മുനീർ കെ കെ, സുൽഫീക്കർ ഇബ്രാഹിം, പി.കെ.സി മുഹമ്മദ്, ഫസലുറഹ്മാൻ എ.പി, വിജയൻ എ.പി. എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right