കൊടുവള്ളി:ഇന്ധന വില വർദ്ധനവിനും പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനക്കുമെതിരെ കൊടുവള്ളി നാഷണൽ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.

നിൽപ്പ് സമരം നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ്  പ്രസിഡണ്ട് അശ്റഫ് പുതുമ ഉൽഘാടനം ചെയ്തു.മുനിസിപ്പൽ പ്രസിഡണ്ട് ഫൈസീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു.

ശെരീഫ് വാവാട്, സിദ്ധീഖ് കാരാട്ട് പോയിൽ, റിയാസ് വാവാട്, റഷീദ് തട്ടാങ്ങൽ, സുബൈർ മുക്കിലങ്ങാടി, അസ്മാസ് ഷമീർ,ഇ സി അലി ഹംദാൻ എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ ജന.സെക്രട്ടറി മുജീബ് പട്ടിണിക്കര സ്വാഗതവും ട്രഷറർ കെ.കെ ഇബ്നു നന്ദിയും പറഞ്ഞു.