Trending

മാധ്യമങ്ങൾ നല്ലതിനെ പ്രോത്സാഹിപ്പിക്കണം:എസ്കെഎസ്എസ്എഫ്

അബുദാബി:ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ ഭീകരമായ വാർത്തകൾ പ്രചരിപ്പിക്കാനാണ്  കൂടുതൽ പ്രാധാന്യം നൽകുന്നത്. പീഡന, കൊലപാതക, കവർച്ച സംഭവങ്ങൾ പ്രാധാന്യത്തോടെ വാർത്തകളാക്കുന്നത് പുതു തലമുറയെ അധാർമ്മികതയിലേക്ക് വഴിതിരിച്ചു വിടുന്ന വിധത്തിലാണ്.  അധാർമ്മികതയുടെ സന്ദേശം നൽകുന്ന ഇത്തരം വാർത്താ മാധ്യമ ഇടപെടലുകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്കെഎസ്എസ്എഫ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 


മൂല്യങ്ങൾ നിലനിൽക്കുന്ന നന്മകളെ പ്രചരിപ്പിക്കാനും അവ ജനങ്ങളിൽ എത്തിക്കാനും, തിന്മകളെ നിരുത്സാഹപ്പെടുത്താനും വാർത്താ പ്രക്ഷേപകർക്ക് കഴിയണം.അല്ലാത്തപക്ഷം സമൂഹത്തിൽ ക്രിമിനലുകൾ വളരും. 

കോവിഡ് -19 എന്ന മഹാമാരിയെ തടയാൻ "ഭീതി വേണ്ട; കരുതൽ മതി" 
എന്നതിനു പകരം  സമൂഹത്തിൽ ഭീതി പടർത്താൻ വിവിധ ഭാഗങ്ങളിൽ നിന്നും  ശ്രമിക്കുന്നത് ഖേദകരകമാണ്. അനൈക്യവും ശത്രുതാമനോഭാവവും വളർത്താനേ ഇത് ഉപകരിക്കുകയുള്ളുവെന്നും 
പ്രമേയത്തിലൂടെ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അഡ്വൈസറി ബോർഡ് ചെയർമാൻ കെപി അഹമ്മദ് മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നവാസ് പയ്യോളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഷൗക്കത്തലി ദാരിമി തിരുവള്ളൂർ ഉൽഘാടനം ചെയ്തു. 
സ്റ്റേറ്റ് സെക്രട്ടറി സിദ്ദീഖ് എളേറ്റിൽ, മുഹമ്മദലി വടകര, ഷബിനാസ് കുനിങ്ങാട്, നൗഫൽ എളേറ്റിൽ, ഷറഫുദ്ദീൻ കടമേരി, ഹംസ വേളം സംബന്ധിച്ചു.ജനറൽ സെക്രട്ടറി പി ഇബ്രാഹിം പാറന്നൂർ സ്വാഗതവും 
വർക്കിംഗ് സെക്രട്ടറി ഷമീർ തോടന്നൂർ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right