Trending

പ്രവാസികൾക്ക് മാനുഷിക പരിഗണനയെങ്കിലും നൽകണം:സി.മോയിൻകുട്ടി

കൊടുവള്ളി: രാജ്യത്തിന്റെ നിർമ്മിതിയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസികൾക്ക് മാനുഷിക പരിഗണനയെങ്കിലും നൽകാൻ കേന്ദ്ര-സംസ്ഥാന ഗവർമെന്റുകൾ തയ്യാറകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. മോയിൻ കുട്ടി ആവശ്യപ്പെട്ടു.കേന്ദ്ര-സംസ്ഥാന ഗവർമെന്റുകളുടെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൊടുവള്ളിയിൽ സ്പാർക്ക് പ്രൊട്ടസ്റ്റ് എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന പ്രവാസികളെ ദ്രോഹിക്കുന്നതിൽ ഇരു ഗവർമെന്റുകളും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു, പെട്രൊൾ, ഡീസൽ, വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്ന നടപടി പിൻവലിക്കുക, കഴിഞ്ഞ നാല് വർഷങ്ങൾക്ക് ഇടയിൽ വികസനം എന്ന വ്യാജേന കൊടുവള്ളി മണ്ഡലത്തിൽ   നാപ്പിലാക്കിയ മുഴുവൻ നിർമാണ പ്രവർത്തികളെ പറ്റിയും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. 

പരിപാടിയിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സി.കെ റസാഖ് കൈവേലി മുക്ക് അദ്ധ്യക്ഷനായി. എം. നസീഫ് സ്വാഗതവും എൻ.കെ.മുഹമ്മദലി നന്ദിയും പറഞ്ഞു. ടി.കെ.മുഹമ്മദ് മാസ്റ്റർ, എ.പി.മജീദ് മാസ്റ്റർ, വി.സിയ്യാലി ഹാജി, കെ.കെ.എ. കാദർ, വി കെ റഷീദ് മാസ്റ്റർ,എ.കെ.കൗസർ മാസ്റ്റർ ടി.മൊയ്തീൻകോയ, ഒ.കെ.ഇസ്മാഈൽ, എ.ജാഫർ, ഷാഫി സകരിയ, മുജീബ് ചളിക്കോട്, കെ.സി.ഷാജഹാൻ, സൈനുദീൻ കൊളത്തക്കര,  ഫാസിൽ അണ്ടോണ, ജാബിർ കരീറ്റിപറമ്പ്‌,അർഷദ് കിഴക്കോത്ത്‌ നൗഫൽ പുല്ലാളൂർ, എം.ടി.അയ്യൂബ്ഖാൻ, മുനവ്വർ സാദത്ത്, ഷമീർ പറക്കുന്ന് ഒ പി മജീദ്, മജീദ് കോഴിശ്ശേരി,മുജീബ് ആവിലോറ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right