കോഴിക്കോട്: കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ പ്രവാസി സുഹൃത്തുക്കളെ കൂടുതല്‍ ദുരിതക്കയത്തിലാക്കുന്ന കേരള കേന്ദ്ര സര്‍ക്കാറുകളുടെ നയത്തിനെതിരെ പ്രതിഷേധ മുറ്റങ്ങള്‍ തീര്‍ത്ത് എസ്.വൈ.എസ്. സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ 10.10 ന് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധമുറ്റം സംഘടിപ്പിച്ചു.
പ്രതിഷേധ സന്ദേശങ്ങളടങ്ങിയ പ്ലക്കാഡുകള്‍ ഉയര്‍ത്തിക്കാണിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ മാറ്റം.ശാഖാ കമ്മറ്റികള്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തു.
Tags:
KERALA