Trending

അനുമോദന യാത്ര സംഘടിപ്പിച്ചു

എകരൂൽ: എസ്.കെ.എസ്.എസ്.എഫ് താമരശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അനുമോദന ഉപഹാരം നൽകുന്നതിന് വേണ്ടി അനുമോദന യാത്ര സംഘടിപ്പിച്ചു. 

ലോക്ക് ഡൗൺ  കാലയളവിൽ കലകൾക്കും കഴിവിനും ലോക്കില്ല എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച  അനുഭവക്കുറിപ്പ്, ഖിറാഅത്ത്, ചിത്ര രചന തുടങ്ങിയ മത്സരങ്ങളിലെ മികച്ച വിജയം നേടിയവരെയുമാണ് യാത്രയിൽ അനുമോദിച്ചത്. 

വിവിധ സ്ഥലങ്ങളിൽ സയ്യിദ് മുഹമ്മദ് മിർബാത്ത് തങ്ങൾ ജമലുല്ലൈലി, ഫൈസൽ ഫൈസി മടവൂർ, താജുദ്ദീൻ ബാഖവി, നവാസ് എകരൂൽ, തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. 

മേഖലാ പ്രസിഡണ്ട് വാഹിദ് അണ്ടോണ, സെക്രട്ടറി സലാം കോരങ്ങാട്, ട്രഷറർ മുനീർ അഹ്മദ് മേയത്തടം, ഉനൈസ് റഹ്മാനി, അനസ് പുതിയേടത്ത്, ജൗഹർ പൂപൊയിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right