Trending

ദുബൈ എമിറേറ്റിലെ റെസിഡന്‍റ്സ് വിസക്കാർക്ക് നാളെ മുതൽ തിരിച്ചുവരാം

ദുബൈ എമിറേറ്റിലെ റെസിഡന്‍റ്സ് വിസക്കാർക്ക് നാളെ മുതൽ തിരിച്ചുവരാം. ദുബൈ വിമാനത്താവളം വിനോദസഞ്ചാരികളെ ജൂലൈ 7 മുതൽ സ്വീകരിച്ച് തുടങ്ങും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.




കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾക്ക് വിധേയയാകും വിനോദസഞ്ചാരികളെ ദുബൈ വരവേൽക്കുക. ദുബൈയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണമെന്ന് സമിതി നിർദേശിച്ചു.
തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • ദുബൈയിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.
  • നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക.
  • ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് GDRFA യുടെ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ഡയറക്ടേറ്റ് നൽകുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.
  • തിരിച്ചുവരുന്നവർ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ പരിശോധനക്കും ചികിൽസക്കുമുള്ള ചെലവുകൾ വഹിക്കാമെന്ന് ഡിക്ലറേഷൻ നൽകണം.
  • ഇവർക്ക് ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം പി സി ആർ ടെസ്റ്റ് നടത്തും. പോസറ്റീവായാൽ ഇവർ 14 ദിവസം കൊറന്റയിനിൽ ഇരിക്കണം. സ്വന്തമായി താമസ സ്ഥലമുള്ളവർക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് മറ്റുള്ളവരുണ്ട്, കൂടുതൽ പേർ തിങ്ങി താമസിക്കുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവർ ഇൻസ്റ്റിറ്റ്യൂഷൻ കോറന്റയിനിൽ ഐസൊലേഷനിൽ പോകേണ്ടി വരും. തൊഴിലുടമക്ക് വേണമെങ്കിൽ ഇവർക്ക് ഐസൊലേഷൻ സംവിധാനം ഒരുക്കാം. ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്. തിരിച്ചെത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് തന്നെ covid 19 DXB എന്ന ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം.
ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • ദുബൈ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാൻ അനുവദിക്കുക. പോകുന്നതിന് മുമ്പ് ഇവർക്ക് പരിശോധന ആവശ്യമില്ല. എന്നാൽ, പോകുന്ന രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയാറായിരിക്കണം. അന്താരാഷ്ട്ര ഹെൽത്ത് ഇൻഷൂഷൻസ് കൈവശം വെക്കാൻ ശ്രദ്ധിക്കണം. ഇവർ യാത്രപൂർത്തിയാക്കി തിരിച്ചുവന്നാൽ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബൈയിലേക്ക് വരാൻ കഴിയുക. ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്റെ ഫലവുമായി ദുബൈയിൽ ഇറങ്ങാം. അല്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വറന്റയിനിൽ കഴിയണം.
ഈ മാസം 23 മുതൽ സ്വദേശികൾക്കും പ്രവാസികൾക്കും ദുബൈ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്രചെയ്യാമെന്നും സമിതി നിർദേശിച്ചു. യുഎഇയിലെ സ്കൂളുകൾ, യൂനിവേഴ്സറ്റികൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സെപ്തംബർ മുതൽ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് ഇതിനായി നിയോഗിച്ച സമിതി അറിയിച്ചു. 

കോവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഷാർജയിലെ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ അമ്പത് ശതമാനം ജീവനക്കാർ എത്തി സജീവമായി. ഇതുവരെ 30 ശതമാനം ജോലിക്കാരാണ് ഷാർജയിലെ സർക്കാർ ഓഫിസുകളിൽ എത്തിയിരുന്നത്.
Previous Post Next Post
3/TECH/col-right