Trending

തിരികെയെത്തിയ പ്രവാസികൾക്ക് പന്നൂരിൽ യൂത്ത് ലീഗിന്റെ വരവേൽപ്പ് .

പ്രവാസികളുടെ തിരിച്ചു വരവിന് വിലങ്ങുതടിയാവുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തിരികെയെത്തിയ പ്രവാസിയെ പാട്ടു പാടി വരവേറ്റ് പന്നൂരിലെ മുസ്‌ലിം യൂത്ത് ലീഗ് എം.എസ്.എഫ് പ്രവർത്തകർ.പ്രവാസി ക്വാറന്‍റൈന്‍ കിടന്നാല്‍ നാട്ടില്‍ രോഗം ബാധിക്കില്ല എന്ന പ്ലെക്കാർഡുകൾ ഉയർത്തിയും  സ്വാഗത ഗാനം ആലപിച്ചും സ്വാഗത ബാനർ ഉയർത്തിയും  പ്രവാസിയെ കൈവീശി സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് , നൗഷാദ് കരിമ്പയിൽ , പി.കെ റഊഫ് , ഉമ്മർ കുനിയിൽ , ജംഷീർ ആർ.കെ , ജസീൽ എം.പി , യാസിർ അലി കെ , അസ് ലം കെ ,  കുതുബുദ്ധീൻ കെ.സി , റമീസ് ഇ ,  ഫവാസ് വി ,  ജംഷിദ് പി , എന്നിവർ നേതൃത്വം നൽകി .

പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പാട്ടത്തിൽ അബൂബക്കർ ഹാജി , വാർഡ് പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ ഹാജി , കെ.കെ അബൂബക്കർ , പാട്ടത്തിൽ ഉസ്മാൻ  എന്നിവർ അഭിവാദ്യമർപ്പിച്ചു .


കാറിൽ നിന്ന് പുറത്തിറങ്ങുകയോ ഗ്ലാസ് താഴ്ത്തുകയോ ചെയ്യാതെ കാറിനുള്ളിൽ നിന്ന് പ്രത്യഭിവാദ്യം ചെയ്ത് ഇന്നലെ ഉച്ചയോടെ സൗദിയിൽ നിന്ന് എത്തിയ പൊയിലിൽ മുസ്തഫ വീട്ടിലേക്ക് പോയി.

വരും ദിവസങ്ങളിൽ പന്നൂരിലേക്ക് എത്തുന്ന പ്രവാസികളെയും ഇത് പോലെ സ്വീകരിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
Previous Post Next Post
3/TECH/col-right