Trending

അമ്മവായന പദ്ധതിയിലൂടെ അക്ഷര വെളിച്ചവുമായി എൻ. എസ്. എസ്

പൂനൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം 
നടപ്പിലാക്കുന്ന അമ്മവായന പദ്ധതിക്ക്  തുടക്കമായി.ദത്തു ഗ്രാമത്തിലെ കുടുംബങ്ങൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതി വായനാദിനത്തിൽ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.  
പ്രിൻസിപ്പാൾ റെന്നി ജോർജ്, ഷിബി പി.കെ, പ്രോഗ്രാം ഓഫീസർ പി.വി നൗഷാദ്, ലീഡർ മുഹമ്മദ് ഷാമിൽ 
എന്നിവർ സംസാരിച്ചു. 


ഓൺലൈൻ ക്വിസ്സ്,  പ്രഭാഷണം, ഡിജിറ്റൽ മാഗസിൻ പ്രകാശനം, പുസ്തകാവതരണം തുടങ്ങിയ പരിപാടികളും വായനാവാരത്തിൻ്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പൂനൂർ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right