താമരശ്ശേരി:ജീവ കാരുണ്യ സേവന രംഗത്ത് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഗ്രീൻ ആർമി കൊടുവള്ളി (ഹരിത സേന സൊസൈറ്റി Reg: KKD / CA/213/2017) താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സെന്‍ററിന്  മെഡിക്കൽ ഉപകരണങ്ങളും,
ധനസഹായവും  കൈമാറി.
വെയ്-സ്കെയിൽ കൈമാറ്റം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്ററും സഹായധനത്തിന്റെ ചെക്ക്   മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങളും ഡയാലിസിസ് രോഗികൾക്കുള്ള ഹാന്റ് ബുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാനും ട്യൂണിക്കേറ്റർ ഗ്രീൻ ആർമി ട്രഷറർ റഷീദ് വരുവിൻ കാലയും ഹാന്റ് സാനിറ്ററൈസർ ഗ്രീൻ ആർമി വൈസ് പ്രസിഡണ്ട് സിദ്ധീഖ് മലബാറിയും ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണിക്ക് കൈമാറി.

മുജീബ് ആവിലോറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ 
താമരശ്ശേരി  പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ,
അബിഷ് മിഹ്രാൻ,സമദ് വാവാട് എന്നിവര്‍ സംബന്ധിച്ചു .
നദീറലി തച്ചംപൊയിൽ സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു .