കൊടുവള്ളി നിയോജക മണ്ഡലം കാരാട്ട് റസാഖ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പാലവും അപ്രോച്ച് റോഡും കോവിഡ് - 19 പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. മുഖ്യാതിഥിയായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീന്റെ അധ്യക്ഷതയിൽ കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഒരു തുരുത്തിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കാണ് ഈ പാലം മൂലം യാത്രാസൗകര്യമായത്. വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ഈ പ്രദേശത്തുകാർക്ക് ഇത് വലിയ ഒരാശ്വാസമാണ്.
വർഷ കാലത്ത് പ്രായമായവരെയും രോഗികളെയും ഇവിടെ നിന്നും പുറത്തെത്തിക്കുക വളരെ പ്രയാസമായിരുന്നു. പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂർത്തീകരിക്കപ്പെട്ടത്.
വർഷ കാലത്ത് പ്രായമായവരെയും രോഗികളെയും ഇവിടെ നിന്നും പുറത്തെത്തിക്കുക വളരെ പ്രയാസമായിരുന്നു. പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂർത്തീകരിക്കപ്പെട്ടത്.
Tags:
KODUVALLY