Trending

കൊവിഡ് വ്യാപിക്കുന്നു; രാജ്യത്തെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കി.  മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവെ ബോർഡ് വ്യക്തമാക്കി.


ജൂലൈ ഒന്ന് മുതൽ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. ഈ മാസം 30 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കി, തുക തിരികെ കിട്ടും. 

എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 
Previous Post Next Post
3/TECH/col-right