യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എംബസിയുടേയോ എയർ ഇന്ത്യയുടേയോ വിളി കാത്തിരിക്കേണ്ട.
2. എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസുകളിൽ (അറേബ്യൻ ട്രാവൽ ഏജൻസി) നേരിട്ടെത്തി ബുക്ക് ചെയ്യാം.
3. യുഎഇയിലെ മറ്റ് അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്ന് ബുക്ക് ചെയ്യാം.
യുഎഇ സമയം ഏഴ് മണി മുതൽ (28.06.2020) ബുക്കിങ് തുടങ്ങി.
ജൂലൈ 3 മുതൽ 14 വരെയുള്ള നാലാം ഘട്ടത്തിലെ വിമാനയാത്രക്കാണ് ഇത് ബാധകമായിരിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും യാത്രാനുമതി.