Trending

ക്വാറൻ്റൽ കഴിയവേ മരണപ്പെട്ട പന്തീർപാടം സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്.

കുന്ദമംഗലം:ക്വാറൻ്റൽ കഴിയവേ മരണപ്പെട്ട പന്തീർപാടം സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്.കാരകുന്നുമ്മൽ പരേതനായ മാമുകോയ ഹാജിയുടെ മകൻ അബ്ദുൽ കബീർ (52) ആണ് മരിച്ചത്.അഞ്ച് ദിവസം മുമ്പ് ദുബായിയിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം  ഐ.ഐ.എമിലെ ക്വാറൻ്റയിൽ സെൻ്ററിൽ കഴിയുകയായിരുന്നു.ഇന്നലെ  രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വായയിൽ നിന്ന് രക്തം പുറത്ത് നിന്ന് വന്ന നിലയിൽ കണ്ടെത്തിയത്

ഉടൻ തന്നെ വാർഡ് മെമ്പർ ബാബുമോൻ്റെ നേതൃത്വത്തിൽ 108 ആമ്പുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ്പസമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഇദ്ദേഹത്തിൻ്റെ സ്രവം സാമ്പിൾ പരിശോധന നടത്തിയതിൽ ഫലം നെഗറ്റീവായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മുബീനയാണ് ഭാര്യ. മക്കൾ: നൂർബിന ഷെറിൻ, ഷാഹിദ് നഹ്യാൻ. 
സഹോദരങ്ങൾ: മുഹമ്മദ്‌ (ബാവ ), സക്കീർ ഹുസൈൻ, അബ്ദുൽ ബാരി, നസീല. 


💢💢💢💢💢💢 

ലോറിഡ്രൈവറുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ്

നടുവണ്ണൂർ കരുമ്പാപ്പൊയിൽ  മെട്രോആശുപത്രിയിൽ തമിഴ്നാട് സ്വദേശിയായ ലോറിഡ്രൈവർ കുഴഞ്ഞുവീണുമരിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നതോടെ കോവിഡ് രോഗബാധ നിലനിൽക്കുന്ന  ഈ സാഹ പര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. എന്നാൽ  മരിച്ചവ്യക്തിയുടെ ശ്രവസാംപിൾറിസൽട്ട് നെഗറ്റീവ് ആണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.

വാഹനമുൾപ്പെടെ ആശുപത്രിയും പരിസരവും അണുവിമുക്തമാക്കുക തുടങ്ങി അധികൃതർ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് .അതു കൊണ്ടു തന്നെ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല.
Previous Post Next Post
3/TECH/col-right