Trending

ഡൽഹിയിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കോരങ്ങാട്ട് എത്തി:പഞ്ചായത്തും ആരോഗ്യവകുപ്പും നിരീക്ഷണത്തിൽ ആക്കി

താമരശ്ശേരി: അന്യസംസ്ഥാനങ്ങളിൽ ഗുരുതരമായ സ്ഥിതി നിലനിൽക്കേ ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗം അന്യസംസ്ഥാന തൊഴിലാളികൾ കോഴിക്കോട് എത്തിയതിനുശേഷം റെയിൽവേ ടാക്സിയിൽ കോരങ്ങാട്ട് എത്തിയത് മൂന്ന്  തൊഴിലാളികളാണ് ഇവിടെ എത്തിയത്.


ടാക്സിയിൽ എത്തിയ തൊഴിലാളികളെ നാട്ടുകാരുടെ അന്വേഷണത്തിൽ ഡൽഹിയിൽനിന്ന് എത്തിയവരാണ് എന്ന് തിരിച്ചറിയുകയായിരുന്നു തുടർന്ന് പഞ്ചായത്ത് മെമ്പർമാരായ ആണ്ടി,എ പി മുസ്തഫ എന്നിവരെ തൊഴിലാളികൾ നാട്ടിൽ എത്തിയ വിവരം നാട്ടുകാർ തന്നെ അറിയിക്കുകയായിരുന്നു

മെമ്പർമാർ അറിയിച്ചതിനെതുടർന്ന് താമരശ്ശേരി പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി തൊഴിലാളികളോട് നിരീക്ഷണത്തിൽ നിൽക്കാൻ ആവശ്യപ്പെട്ടു.

രാവിലെ 6 30ന് മംഗള എക്സ്പ്രസിൽ തൊഴിലാളികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് പിന്നീട് റെയിൽവേ ആരോഗ്യ വകുപ്പിൻ്റെ പരിശോധനയ്ക്കുശേഷം ആരോഗ്യവകുപ്പ് തന്നെ കാർ വിളിക്കുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു തൊഴിലാളികളെ ഇറക്കി അതിനുശേഷം ഇറക്കിയ സ്ഥലവും തൊഴിലാളികളുടെ വിവരവും ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ഡൈവർ കൂട്ടിച്ചേർത്തു

 ഇരുപത്തിയഞ്ചോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നു ഡൽഹി പോലുള്ള സ്ഥലങ്ങളിൽനിന്ന് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ എത്തിയത്

ഇവിടെ താമസിക്കുന്ന തൊഴിലാളികളെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുകയും മൂന്നു തൊഴിലാളികളെ കോരങ്ങാട് അങ്ങാടിയിലെ ഫ്ലാറ്റിലെ റൂമിൽ തന്നെ നിരീക്ഷണം ഒരുക്കുകയായിരുന്നു

അതിനിടെ ഡൽഹിയിൽ നിന്നു വന്ന തൊഴിലാളികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ബിൽഡിങ് ഉടമയുടെ മകൻ ഉൾപ്പെടെ മൂന്നുപേർ സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു തുടർന്ന് ഇവരും നിരീക്ഷണത്തിൽ പോകേണ്ടിവന്നു
Previous Post Next Post
3/TECH/col-right