ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുമെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു മുന്നറിയിപ്പ് എസ് ബി ഐ നല്‍കിയത്.
Ncov2019@gov.in ല്‍ നിന്നും വരുന്ന ഇ- മെയിലുകള്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൗജന്യ കൊറോണ പരിശോധനാ എന്ന പേരിലാണ് ഇത്തരം മെയിലുകള്‍ വരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
സിഇആര്‍ടി ഇന്നില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് ബി ഐ ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. സംശയാസ്പദമായ ഇ- മെയില്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ ഫിഷിംഗ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സിഇആര്‍ടി ഇന്‍ നല്‍കിയ റിപ്പോര്‍ട്ട്. രണ്ട് ദശലക്ഷം വ്യക്തിഗത ഇ- മെയില്‍ ഐഡികള്‍ അവരുടെ കൈവശം ഉണ്ടെന്നാണ് സൈബര്‍ ആക്രമികള്‍ അവകാശപ്പെടുന്നത്. കൊറോണ പരിശോധന എന്ന പേരില്‍ ഇ -മെയില്‍ അയക്കാനാണ് ആക്രമികളുടെ പദ്ധതിയെന്നും സിഇആര്‍ടി ഇന്‍ വ്യക്തമാക്കുന്നു.
Tags:
INDIA