എളേറ്റിൽ: കേന്ദ്ര-സംസ്ഥാന ഗവർമെന്റ് കളുടെ  ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്തിലെ പതിനെട്ട് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. കത്തറമ്മലിൽ നടന്ന പ്രതിഷേധ സംഗമം കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.  

വാർഡ് പ്രസിഡന്റ് ടി.കെ.അബു ഹാജി അദ്ധ്യക്ഷനായി. പി.ടി.കരീം,ഇഖ്ബാൽ കത്തറമ്മൽ, കെ.കെ.ജബ്ബാർ മാസർ, കെ.സുലൈമാൻ, ആസിഫ് സഹീർ, പി.എം മെഹബൂബ്, പി.ടി. നൗഷാദ് ബാബു, കെ.സതിൻ, മുർഷിദ് എന്നിവർ സംബന്ധിച്ചു.