Trending

സ്‌കൂളിന് ഫലവൃക്ഷ തോട്ടമൊരുക്കി പൂർവവിദ്യാർഥി കൂട്ടായ്

പൂനൂർ: നാല് പതിറ്റാണ്ടു മുമ്പ് പഠനം നടത്തിയ കലാലയ മുറ്റത്ത് ഫലവൃക്ഷ തോട്ടം പദ്ധതിയുമായി പൂർവവിദ്യാർഥി കൂട്ടായ്മ. പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 1981 ൽ പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയാണ് വരും തലമുറക്ക് തണലിനോടൊപ്പം പഴങ്ങളും കായ്‌ഫലങ്ങളും ലഭ്യമാക്കുന്ന വേറിട്ട  പരിപാടിക്ക് രൂപം നൽകിയത്.

'ഫ്രൂട്ട്സ് ഗാർഡനിംഗ്' എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫലവൃക്ഷത്തൈ നട്ട്  എം.എൽ.എ പുരുഷൻ കടലുണ്ടി നിർവഹിച്ചു. സമാനമായ ഹരിത പദ്ധതികൾ നടപ്പാക്കി പ്രകൃതിയുമായി അടുക്കുവാൻ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർവവിദ്യാർഥികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 1981 ബാച്ച് കൂട്ടായ്മ ചെയർമാൻ നിസാർ കോളിക്കൽ അധ്യക്ഷത വഹിച്ചു.

സ്‌കൂൾ  പ്രിൻസിപ്പൽ റെന്നി ജോർജ്ജ്,  ഹെഡ് മാസ്റ്റർ ടി.എം. അബ്ദുൽമജീദ്, പി. രാമചന്ദ്രൻ,  പി.ടി.എ പ്രസിഡന്റ് എൻ അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു. അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ പട്ടാളക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇ വി അബ്ബാസ് സ്വാഗതവും സെയ്‌തൂനത്ത് നന്ദിയും പറഞ്ഞു. 
Previous Post Next Post
3/TECH/col-right