Trending

പ്രധിഷേധ സായാഹ്നം

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ,  പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ,  പ്രവാസി ദ്രോഹ നടപടികൾക്കെതിരെ , വൈദ്യുതി ബിൽ വർദ്ധനക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി 18 വാർഡുകളിൽ സംഘടിപ്പിച്ച  പ്രധിഷേധ സായാഹ്നം കണ്ടിയിൽ പതിനാലാം വാർഡിൽ പുത്തലത്ത് പറമ്പിൽ നടന്നു . 

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞിമൊയ്‌തീൻ ഒഴലക്കുന്ന് അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജന: സെക്രെട്ടറി വി കെ സൈദ് ഉദ്ഘാടനം നിർവഹിച്ചു.   14 ആം  വാർഡ്  വികസനസമിതി കൺവീനർ വി   പി  അഷ്‌റഫ്‌ മുഖ്യപ്രഭാഷണം നടത്തി.


പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി വി. അബ്ദുൽ അസീസ് , പി പി അഹമ്മദ്‌ ഹാജി , വാർഡ് മുസ്‌ലിം ലീഗ്   ഭാരവാഹികളായ  മുഹമ്മദ്‌കോയ പുത്തലത്ത്പറമ്പ്, വി പി മുഹമ്മദ്‌, കെ കെ  അബൂബക്കർ, റഫീഖ് ഒഴലക്കുന്ന്, ഫക്രു പരപ്പാറ, ജാബിർ കണ്ടിയിൽ, കണ്ണോറക്കണ്ടി അബ്ദുറഹിമാൻ ,നാസർ എം , കോയക്കുട്ടി ഫത്താഹ് എന്നിവർ  നേതൃത്വം നൽകി.

വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമർ കണ്ടിയിൽ സ്വാഗതവും ഇർഷാദ് കല്ലടം കണ്ടിയിൽ നന്ദിയും   പറഞ്ഞു



Previous Post Next Post
3/TECH/col-right