Trending

കൊടുവള്ളി മദ്രസ ബസാറിൽ കാർ മരത്തിലിടിച്ച് പതിമംഗലം സ്വദേശി മരിച്ചു

കുന്ദമംഗലം: കൊടുവള്ളി മദ്രസ്സ ബസാറിലുണ്ടായ വാഹനാപകടത്തിൽ പതിമംഗലം സ്വദേശി മരണപ്പെട്ടു. ആമ്പ്രമ്മൽ  ചുടലക്കണ്ടിയിൽ പരേതരായ മൊയ്തീൻ ഹാജി ആസ്യ ദമ്പതികളുടെ മകൻ  സി കെ അസീസ് (55 ) ആണ് മരണപ്പെട്ടത്. 

വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.
സംഭവസ്ഥലത്ത് നിന്നും പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. 

ഭാര്യ:റസിയ. മക്കൾ:റിസ്വാന, റിൻഷാദ്. സഹോദരങ്ങൾ:എ.പി സഫിയ (മുൻ ഗ്രാമ പഞ്ചായത്തംഗം) പരേതനായ കോയ, അഷ്റഫ്, മജീദ്, നൗഷാദ്, മൈമൂന, ആയിഷകുട്ടി.

Previous Post Next Post
3/TECH/col-right