Trending

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉടനില്ല ; തീരുമാനം അടുത്ത മാസം

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉടന്‍ പുന:രാരംഭിക്കില്ല. വിമാന സര്‍വ്വീസ് പുന:രാരംഭിക്കുന്നത് സംബന്ധിച്ച് അടുത്ത മാസമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര വ്യാമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിരന്തരം ആവശ്യമുയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് അടുത്ത മാസം തീരുമാനം എടുക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. കൃത്യമായ തീരുമാനം അറിയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാദ്ധ്യമല്ല. വിമാന കമ്പനികള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ കൃത്യമായ തീരുമാനം അറിയിക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞും.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രോഗബാധ രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ മുഴുവനായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ തുടരുകയായിരുന്നു.
Previous Post Next Post
3/TECH/col-right