കുന്ദമംഗലം:രാജ്യത്തിന്റെ അതിർത്തി കാക്കാൻ  വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ദീപം തെളിയിച്ചു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ജീവൻ കൊടുത്ത് പോരാടുമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രതിജ്ഞ ചെയതു.

യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം  നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുജിത്ത് ഉൽഘാടനം ചെയ്തു.പി.വിശാഖ് അധ്യക്ഷത വഹിച്ചു
എം.രാഗേഷ്, കെ വി - ബിനീഷ് സി.ആദർശ്, പി.വിഷണു പ്രസാദ്, കെ.ടിസുബീഷ് ,  തുടങ്ങിയവർ നേതൃത്വം നൽകി.