Trending

വികസന പ്രവർത്തികൾ അട്ടിമറിക്കാനുള്ള UDF നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

കട്ടിപ്പാറ  ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ തുടർച്ചയായി അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്  എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാലര വർഷക്കാലത്തെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ജനകീയ വികസന പ്രവർത്തനങ്ങൾക്ക് വലിയ ജനസ്വാധീനമാണ്  ഉണ്ടായിട്ടുള്ളത് .ഇതിൽ അസഹിഷ്ണുത പൂണ്ട യുഡിഎഫുകാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  നടത്തുന്ന കപട രാഷ്ട്രീയം  ജനങ്ങൾ തിരിച്ചറിയണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. 

പൂനൂർ പുഴയുടെ വീണ്ടെടുപ്പിന് വേണ്ടി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികൾക്ക്  ജനങ്ങൾക്കിടയിൽ ലഭിച്ച അംഗീകാരത്തിൽ മനം നൊന്താണ് ഇത്തരം സദുദ്യമങ്ങൾക്ക് യുഡിഎഫ് തുരങ്കം വെക്കുന്നത് . മെയ് നാലിന് നടന്ന ഭരണ സമിതി യോഗത്തിൽ 8(2)   അജണ്ട വെച്ച് പുഴ സംരക്ഷണ പ്രവൃത്തി നടത്തുവാനും രണ്ടു വർഷത്തെ പ്രളയത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ, വലിയ മരക്കുറ്റികൾ ,മൺകൂനകൾ, വേരുകൾ എന്നിവ നീക്കം ചെയ്യാനുമാണ്   തീരുമാനിച്ചത് . 

ഇതിനു വേണ്ടി വാർഡുകളിൽ  മെമ്പർ ചെയർമാനായി ജനകീയ പുഴ  സംരക്ഷണ സമിതി രൂപീകരിച്ചു. ഇങ്ങനെ ഉണ്ടാക്കിയ കമ്മിറ്റികളിൽ എല്ലാ രാഷ്ട്രീയ പാർട്ടി അംഗങ്ങളും ഭാരവാഹികളാണ്. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തിയിട്ടുള്ളത്. ഇന്നലെ  (16.6.2020) നടന്ന ഭരണസമിതി യോഗത്തിൽ അജണ്ടയായി  പൂനൂർ പുഴ സംരക്ഷണ പ്രവൃത്തി വിലയിരുത്തലും  അനുബന്ധ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ  ഒന്നാമത്തെ അജണ്ട ആയി ഇത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പർമാർ മനപ്പൂർവ്വം ബഹളം വച്ചു കൊണ്ട് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ കൈയേറ്റം  ചെയ്തു.

സകർമ സോഫ്റ്റ്‌വെയർ മുഖേന നടപ്പിലാക്കുന്ന  ഭരണ സമിതി യോഗവും തീരുമാനങ്ങളും മനസ്സിലാകാത്തതിൻ്റെ പോരായ്മ ജനങ്ങൾ അറിഞ്ഞതിലുള്ള ജാള്യത മറയ്ക്കുന്നതിന് വേണ്ടി ഇവർ നടത്തിയ കുപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതിൽ  പ്രയാസപ്പെട്ട്  അജണ്ട പൂർത്തിയാകുന്നതിന് മുമ്പ്  യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.പ്രതിഷേധ കൂട്ടായ്മയിൽ വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി തോമസ്, മദാരി ജുബൈരിയ, ബേബി ബാബു തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right