Trending

മെമ്പർമാരെ കയ്യേറ്റം ചെയ്തിൽ UDF പ്രതിഷേധിച്ചു

കട്ടിപ്പാറ: പുഴ നവീകരണത്തിൻ്റെ മറവിൽ മണ്ണ്, മണൽ, മരങ്ങൾ ബിനാമികൾക്ക് മറിച്ചുവിറ്റ് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ കൊള്ളയടിച്ചതായും, ഉദ്ധ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഭരണ സമിതി തീരുമാനത്തിൽ ക്രമക്കേടുകൾ നടത്തി അഴിമതിക്ക് ചുക്കാൻ പിടിച്ചതിനെയും, ഇത് പുറത്ത് കൊണ്ട് വന്ന് ഭരണസമിതി യോഗത്തിൽ ചോദ്യം ചെയ്ത UDF മെമ്പർ മാരെ LDF മെമ്പർമാർ കയ്യേറ്റം ചെയ്തതിലും UDF കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

UDF കട്ടിപ്പാറ പഞ്ചായത്ത് കൺവീനർ അനിൽ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രേംജി ജയിംസ് ,ഹാരിസ് അമ്പായത്തോട്, ഷംസീർ കക്കാട്ടുമ്മൽ ,ബെന്നി.ടി.ജോസഫ് ,അഷ്റഫ്    പൂലോട് ,മുജീബ് വേണാടി, ഷഫീഖ് ചിങ്ങ ണാംപൊയിൽ, മുസ്തഫ പി.ടി; സലാം കന്നൂട്ടിപ്പാറ , അബിൻ യു.കെ., ഷാഫി സഖറിയ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right