Trending

ലഹരിക്കെതിരെ സുന്നീ സംഘടനകൾ.

എളേറ്റിൽ:എളേറ്റിൽ ഒഴലക്കുന്ന് പ്രദേശത്തും പരിസര സ്ഥലങ്ങളിലും വർധിച്ച് വരുന്ന ലഹരി വ്യാപനത്തിലും ഉപയോഗത്തിലും യൂണിറ്റ് മുസ്ലിം ജമാഅത്ത് SYS SSF സംയുക്തമായി പ്രതിഷേധിച്ചുകാലങ്ങളായി നമ്മുടെ നാട് നേടിയെടുത്ത ആത്മീയ പുരോഗതിക്കും,സാംസ്കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ലഹരി മാഫിയ നടത്തുന്നത്.മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി.






യുവത ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നത് ഒരു നാടിനെ മൊത്തമാണ് നശിപ്പിക്കുന്നത്.ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ കുടുംബ ബന്ധങ്ങളുടെ തകർച്ച,കുറ്റകൃത്യം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇത് സമൂഹത്തിൽ വരുത്തി വെക്കുന്നത്._അതിശക്തമായ പ്രചാരണ ബോധവത്ക്കരണ പ്രവർത്തനം ഉണ്ടായാൽ മാത്രമെ സമൂഹത്തിൽ നിന്ന് ലഹരി ഉപയോഗം നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും, ലഹരി മാഫിയ തങ്ങളുടെ തെറ്റായ പാതയിൽ നിന്നും പിന്തിരിയണമെന്നും യോഗം വിലയിരുത്തി.


ലഹരിക്കെതിരെ മഹല്ല് കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്കും, നാട്ടുകാർ രൂപീകരിച്ച ജാഗ്രതാ സമിതിക്കും എല്ലാ വിധ പിന്തുണയും സഹായവും നൽകാനും യോഗത്തിൽ തീരുമാനമായി.ഒ കെ അബൂബക്കർ മുസ്ലാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി വി ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.ഒ കെ അസീസ്,പി വി മജീദ് സഖാഫി,സി കെ സൈനുദ്ദീൻ,എൻ കെ സുബീർ,കെ കെ അബ്ദുൽമജീദ്, എൻ കെ റസാഖ് മാസ്റ്റർ, പി വി ശിഹാബ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right