Trending

പ്രതിഷേധ മാർച്ച് നടത്തി

താമരശേരി : സംസ്ഥാനത്തെ  മുഴുവൻ വിദ്യാർഥികൾക്കും  പാഠപുസ്തകങ്ങൾ എത്തിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് താമരശ്ശേരി ഡി ഇ ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി . യാതൊരു  മുന്നൊരുക്കവും കൂടാതെ ഗവൺമെൻറ്  നടത്തുന്ന ഓൺലൈൻ ക്ലാസുകൾ , പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിനാൽ വിദ്യാർഥികൾക്ക്  വെറും പ്രഹസനമായി  മാറുകയാണ്. 

അതുകൊണ്ടുതന്നെ  വിദ്യാഭ്യാസ വകുപ്പ്  മുഴുവൻ വിദ്യാർഥികൾക്കും  ആവശ്യമായ  പാഠപുസ്തകങ്ങൾ എത്രയും വേഗം എത്തിക്കണമെന്ന്  മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്  ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം നു ജൈം പി.കെ ആവശ്യപ്പെട്ടു .

ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊടുവള്ളി മണ്ഡലം കൺവീനർ ഫസ്ലുൽ ബാരി ആർ.കെ അദ്ധ്യക്ഷത വഹിച്ചു. ഫായിസ് സ്വാഗതവും നാഷിദുൽ ഹഖ് നന്ദിയും പറഞ്ഞു. അഫ്സൽ , ശമീർ , ഫാസിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right