താമരശ്ശേരി : അടിവാരം സ്കൂളിന്റെ പി ടി എയുടെ നേതൃത്വത്തിൽ നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന അത്താണിയുടെ വെൽഫെയർ കമ്മറ്റിയും അത്താണി സ്റ്റുഡന്റസ് വിങ്ങും സംയുക്തമായി ഓൺലൈൻ സൗകര്യം പ്രയാസകരമായ 20ഓളം വിദ്യാർത്ഥികൾക്ക് ടിവിയും ഡിഷും മറ്റു സാമഗ്രികളും സൗജന്യമായി നൽകി മാതൃകയായി.
മലയോര പ്രദേശമായ മരുതിലാവ്, മുപ്പതേക്ര തുടങ്ങിയ പ്രദേശങ്ങളിൽ അടിവാരം എ എൽ പി സ്കൂളും പുതുപ്പാടി പഞ്ചായത്തും ചേർന്ന് ഓൺലൈൻ പഠന കേന്ദ്രങ്ങൾ തുടങ്ങിയെങ്കിലും പുഴകളും വനങ്ങളും താണ്ടി ഉരുള്പൊട്ടലിന്റെ അപകട ഭീതിയിൽ വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ പ്രയാസകരമായപ്പോൾ സ്കൂൾ മാനേജ്‍മെന്റും പിടിഎയും അത്താണിയും വലിയ ദൗത്യത്തിന് കൈകോർക്കുകയായിരുന്നു.
അപകട മേഖലകളായ മരുതിലാവ്, മുപ്പതേക്ര, അടിവാരം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വീട്ടിൽ എത്തിച്ചു നൽകി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ രാഗേഷ് വിദ്യാർത്ഥി ലിയ സുരേഷിന് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ പി വി മുരളിയുടെ അധ്യക്ഷതയിൽ പ്രധാന അദ്യാപിക എൻ പി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു.
തുടർന്ന് ശ്രീ എം ഇ ജലീൽ (പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ), ശ്രീ മുജീബ് മാക്കണ്ടി (പുതുപ്പാടി ഗ്രാമ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ), മുത്തു അബ്ദുൽ സലാം (വാർഡ് മെമ്പർ ), അത്താണി സ്റ്റുഡന്റസ് വിംഗ് കോർഡിനേറ്റർ മാരായ ശ്രീ റാഷിഖ് റഹ്മാൻ, ശ്രീ നാഫി മരക്കാർ, ശ്രീ ജലീൽ (സ്കൂൾ മാനേജർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.
റിജാസ് വികെ, മിന്ഹാജ് എ പി, നിഷാദ് പിപി, അസീസ് വള്ളിയാട്, സലീം അടിവാരം, ഗഫൂർ ഒതയോത്ത്, ഷെറീന എം പി, അറഫ മുസ്തഫ, കൗലത്ത് അടിവാരം, രഹന ടീച്ചർ, ഹാഫിസ് മാസ്റ്റർ, അലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് നാസർ കണലാട് നന്ദി പറഞ്ഞു.
Tags:
THAMARASSERY