Trending

സൗജന്യ റേഷന്‍ കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ശനിയാഴ്ച വരെ നീട്ടി. റേഷന്‍ കടയില്‍ നിന്ന് സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ 20 വരെ സപ്ലൈകോയുടെ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ നിന്നും കിറ്റ് കൈപ്പറ്റാവുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.


കിറ്റ് വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. ഏകദേശം രണ്ട് ലക്ഷം പേരോളം കിറ്റ് വാങ്ങാത്തവരുണ്ട്. കഴിഞ്ഞ 26നാണ് റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം അവസാനിപ്പിച്ചത്. 87.28 ലക്ഷം കാര്‍ഡുടമകളില്‍ 84.48 ലക്ഷം പേര്‍ കിറ്റ് വാങ്ങി.
തയ്യാറാക്കിയതില്‍ ശേഷിക്കുന്ന 1.71 ലക്ഷം കിറ്റുകള്‍ റേഷന്‍ കടകളില്‍ നിന്ന് സപ്ലൈകോ തിരിച്ചെടുത്തു. നീല കാര്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ കിറ്റ് വാങ്ങാനുള്ളത്. 76012 പേര്‍ പുതുതായി റേഷന്‍ കാര്‍ഡ് കിട്ടിയവരില്‍ പകുതിപ്പേരും കിറ്റ് വാങ്ങിയിട്ടില്ല. ഇവര്‍ക്കായാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്നത്.

Previous Post Next Post
3/TECH/col-right