Trending

ചെമ്പ്രയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.

താമരശ്ശേരി:ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക്  ഓണ്‍ ലൈന്‍ പഠന കേന്ദ്രത്തിന്റെ കൊടുവള്ളി ബ്ലോക്ക് തല ഉദ്ഘാടനം ചെമ്പ്ര അംഗന വാടിയില്‍ കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു.പഠന കേന്ദ്രത്തിലേക്കാവശ്യ മായ ടെലി വിഷന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററും ഡിഷ് ,കേബിള്‍ കണക്ഷന്‍ ഡി.വൈ.എഫ്.ഐയുമാണ് ഒരുക്കിയത്.

താമര േ ശരി ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പുര്‍ അഡ്വ: അഞ്ജു,ബി.പി.ഒ മെഹറലി,പ്രധാനാധ്യാപിക എ .എസ് ഡൈസി,പി.ടി.എ പ്രസിഡന്റ് ഉസ്മാന്‍ പി ചെമ്പ്ര, ടി.കെ ബൈജു,പി ഗിരീഷ് കുമാര്‍,വി . ലിജു ,ഒ പി ഉണ്ണി,എം.പി  റശീദ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right