Trending

മോഷണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

കാലവര്‍ഷം ആരംഭിച്ചതോടെ വിവിധയിടങ്ങളില്‍ മോഷണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുക്കം പൊലീസിന്റെ മുന്നറിയിപ്പ്. റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബുകളും കൂട്ടായ്മകളും മറ്റും ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണം. രാത്രിയില്‍ കൃത്യമായ സമയം ക്രമീകരിച്ചു അലാറം പ്രവര്‍ത്തിപ്പിച്ച്‌ എഴുന്നേറ്റ് വീടും പരിസരവും നിരീക്ഷിക്കണം.സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. 




പരിധിയിലെ സ്റ്റേഷനിലെ നമ്ബറും അടുത്ത വീടുകളിലെ നമ്ബറും പെട്ടെന്ന് ഡയല്‍ ചെയ്യാന്‍ കഴിയും വിധം ഫോണില്‍ സേവ് ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. സ്വര്‍ണവും പണവും വീട്ടില്‍ സൂക്ഷിക്കാതിരിക്കാനും രാത്രിയില്‍ ആഭരണങ്ങള്‍ ധരിച്ച്‌ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു സാധിക്കുന്നവര്‍ നൈറ്റ്‌ വിഷന്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. ഒരു കാമറയെങ്കിലും റോഡ് കാണത്തക്ക വിധത്തില്‍ വയ്‌ക്കണം.

മറ്റ് നിര്‍ദ്ദേശങ്ങള്‍

💥 വീടുവിട്ടു പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലും അയലല്‍പക്കത്തും അറിയിക്കണം

💥 വീടിനു പുറത്തുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും വേണം

💥 പരിചയമില്ലാത്ത വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നമ്ബര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കണം

💥 ശനിയാഴ്ച രാത്രി, വൈദ്യുതിയില്ലാത്ത രാത്രി, ശക്തമായ മഴയുള്ള രാത്രികള്‍ എന്നീ ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

💥 രാത്രി ഉറങ്ങുമ്ബോള്‍ നന്നായി പ്രകാശിക്കുന്ന ടോര്‍ച്ചും മൊബൈല്‍ ഫോണും അടുത്തു സൂക്ഷിക്കണം

💥 വ്യാപാരി സംഘടനകളും അമ്ബലക്കമ്മിറ്റികളും മറ്റും സ്വകാര്യ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണം

💥 അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസ് സ്റ്റേഷനിലും വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രദേശവാസികളെയും അറിയിക്കണം

💥 പൊലീസ് എത്തുന്നതുവരെ സ്റ്റേഷനുമായി ബന്ധപ്പെടണം
Previous Post Next Post
3/TECH/col-right