Trending

പു​ന്ന​ശേ​രി കാ​ര​ക്കു​ന്ന് റോ​ഡ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ വേഗത്തിലാക്കാ​ന്‍ തീ​രു​മാ​നം

താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ താ​മ​ര​ശേ​രി കി​ഴ​ക്കോ​ത്ത് ന​രി​ക്കു​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ പ​ര​പ്പ​ന്‍​പൊ​യി​ല്‍ - എ​ളേ​റ്റി​ല്‍ - പു​ന്ന​ശേ​രി കാ​ര​ക്കു​ന്ന് റോ​ഡ് പണി വി​ല​യി​രു​ത്താ​ന്‍ എ​ളേ​റ്റി​ല്‍ വട്ടോളി വ്യാ​പാ​ര ​ഭ​വ​നി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളും പ​ങ്കെ​ടു​ത്തു. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി 45.27 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത 766 ലെ ​പ​ര​പ്പ​ന്‍​പൊ​യി​ല്‍ മു​ത​ല്‍ കാ​പ്പാ​ട് തു​ഷാ​ര​ഗി​രി സം​സ്ഥാ​ന പാ​ത​യി​ലെ കാ​ര​ക്കു​ന്ന് വ​രെ 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 10 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാന്‌ റോ​ഡ് സ​ര്‍​വ്വേ ചെ​യ്യു​ന്ന​തി​നാ​യി സ്‌​പെ​ഷല്‍ ടീ​മി​നെ നി​യ​മി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക യോ​ഗ​ങ്ങ​ള്‍ ചേ​രാ​നും 20 ന​കം യോ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. 

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​നാ​യും ടി. ​ബാ​ബു ന​രി​ക്കു​നി ക​ണ്‍​വീ​ന​റാ​യും പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. 

കി​ഴ​ക്കോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. ഉ​സൈ​ന്‍, പി​ഡ​ബ്ല്യു​ഡി റോ​ഡ് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി​നീ​ഷ്, എ​ന്‍.​കെ. സു​രേ​ഷ്, ടി. ​ബാ​ബു, പോ​ക്ക​ര്‍ , ജ​ബ്ബാ​ര്‍, സോ​മ​ന്‍ പി​ലാ​തോ​ട്ട​ത്തി​ല്‍, മു​ഹ​മ്മ​ദ്, വ​സ​ന്ത ച​ന്ദ്ര​ന്‍, എം.​എ​സ്. മു​ഹ​മ്മ​ദ്, ആ​ഷി​ഖ് റ​ഹ്മാ​ന്‍, പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് ന​രി​ക്കു​നി സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ രാ​ഗി​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു
Previous Post Next Post
3/TECH/col-right