Trending

ആശങ്കവേണ്ട; കരിപ്പൂർ വിമാനതാവളം സാധാരണപോലെ പ്രവർത്തിക്കും

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ അസി.ടെർമിനൽ മാനേജർക്കു കൊവിഡ് സ്ഥിരീകരിച്ചെങ്കിലും വിമാനതാവളം സാധാരണ പോലെ പ്രവർത്തിക്കുമെന്ന് വിമാനതാവള ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. കോഴിക്കോട് കുതിരവട്ടം മൈലമ്പാടി സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. എയർപോർട്ട് ഡയറക്ടർ അടക്കമുളള ജീവനക്കാർ ക്വാറന്റെനിൽ പ്രവേശിച്ചു. 



വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും ഇതിനാവശ്യമായ ജീവനക്കാർ അഥോറിറ്റിക്ക് കീഴിലുണ്ടെന്നും എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു.വിദേശത്തു നിന്നുളള വിമാന സർവീസുകൾ നിലവിലെ രീതിയിൽ തുടരുമെന്നും ആശങ്കകളില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴിനാണ് ഇയാളുടെ സ്രവം പരിശോധനക്കയച്ചത്.ഇന്നലെ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.ഇയാൾ ഇന്നലേയും വിമാനത്താവളത്തിൽ ജോലിയിലുണ്ടായിരുന്നു.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ എയർപോർട്ട് അഥോറിറ്റി വിമാനത്താവളപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി.കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ വിവിധ വിഭാഗങ്ങളിലെ സി.സി.ടി വികൾ പരിശോധിച്ചു. 

വിമാനത്താവള ഡയറക്ടർ അടക്കം 20 ലേറെ ജീവനക്കാർ ക്വാറന്റെയിനിലേക്ക് മാറി.വിമാനത്താവളത്തിലെ കസ്റ്റംസ്, സിഐഎസ്എഫ്,എയർപോർട്ട് അഥോറിറ്റിയടക്കമുളള  ജീവനക്കാരാണ് ക്വാറന്റെയിൻ പോയത്.കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിലെ നിരവധി ഉദ്യോഗസ്ഥർ മഞ്ചേരിയിലെത്തി കോവിഡ് പരിശോധനക്കായി സ്രവം നൽകിയിരുന്നു.ഈ പരിശോധന റിപ്പോർട്ടാണ് ഇന്നലെ  എത്തിയത്.
Previous Post Next Post
3/TECH/col-right