Trending

ലഹരിക്കെതിരെ പ്രമേയം

എളേറ്റിൽ:ഒഴലക്കുന്നിലും സമീപ പ്രദേശങ്ങളിലും വർധിച്ചുവരുന്ന ലഹരി വ്യാപനത്തിൽ ശാഖാ SYS,SKSSF കമ്മറ്റികൾ ആശങ്ക രേഖപ്പെടുത്തി.നാടിന്റെ കരുത്തായ യുവാക്കളെയും,കൗമാരക്കാരെയും ലഹരിയുടെ അടിമകളാക്കി സാമ്പത്തികനേട്ടം കൊയ്യാൻ ശ്രമിക്കുന്ന ശക്തികൾ ഒരു സമൂഹത്തെ മുഴുവൻ വെല്ലുവിളിക്കുകയാണ്.


തങ്ങളുടെ മക്കൾ ഇത്തരം കെണികളിൽ അകപ്പെട്ടില്ലെന്ന് ഓരോ രക്ഷിതാക്കളും ഉറപ്പ് വരുത്തണമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജാഗ്രതാസമിതി അടക്കമുള്ള മുഴുവൻ ജനകീയ കൂട്ടായ്മകൾക്കും സംഘടനയുടെ സർവ്വ പിന്തുണയും ഉണ്ടാകുമെന്നും  സംയുക്തപ്രസ്താവനയിൽ കമ്മറ്റികൾ അറിയിച്ചു.

ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗം  ഹുസൈൻ കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.കെ അബൂബക്കർ മാസ്റ്റർ,റഫീഖ് മാസ്റ്റർq NK,OK ആലി,ഷാനിദ് തുടങ്ങിയവർ പങ്കെടുത്തു.റഫീഖ് OK സ്വാഗതവും,ഷംസുദ്ദീൻ KC നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right