Trending

എളേറ്റിൽ ഗവൺമെൻറ് യുപി സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്

എളേറ്റിൽ ഗവൺമെൻറ് യു.പി സ്കൂളിന്റെ ആധുനിക വത്ക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ ( kerala infrastructure investment fund board ) ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് അവലോകനം ജില്ലാ കലക്ടർ സാംബശിവറാവു ഐ.എ.എസ് ന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം  സ്കൂളിൽ വച്ച് നടന്നു. 

1200 ലധികം കുട്ടികൾ പഠിക്കുന്ന, ജില്ലയിലെ തന്നെ വലിയ സർക്കാർ പ്രൈമറി വിദ്യാലയമായ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലസൗകര്യം ലഭ്യമല്ലാത്തതിനാൽ സ്കൂളിലെ നിലവിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വിധത്തിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നത്. കേരള സർക്കാർ അംഗീകൃത ഏജൻസിയായ ഇങ്കലിനാണ് പദ്ധതി തയ്യാറാക്കുന്നതിൻ്റെ ചുമതല. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ, അസിസ്റ്റൻറ് കലക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ് , ഡെപ്യൂട്ടി കലക്ടർ ഹിമ, ബി.മധു ജില്ലാ കോഡിനേറ്റർ പൊതു വിദ്യാഭ്യാസ യജ്ഞം, വാർഡ് മെമ്പർമാരായ ആഷിക്ക് റഹ്മാൻ, റജിന കുറുക്കാംപൊയിൽ, ആദർശ് ഇങ്കൽ പ്രൊജക്റ്റ് എഞ്ചിനീയർ, പ്രധാന അധ്യാപകൻ അബ്ദുൾ ഷുക്കൂർ മാസ്റ്റർ പിടിഎ പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right