പെട്രോളിനും ഡീസലിനും നാളെ മുതല്‍ വീണ്ടും വില വര്‍ധിക്കും. ഒരു ലിറ്റർ ഡീസലിന് 55 പൈസയും ഒരു ലിറ്റർ പെട്രോളിന് 59 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ജൂൺ 7 മുതൽ ഏഴു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.
Tags:
INDIA