ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് വഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്.ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്.
യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് പരിശോധന:ചാർട്ടേർഡ് വിമാനങ്ങൾ പറക്കില്ല.
മസ്കത്ത്: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസ ലോകത്ത് കുടുങ്ങികിടക്കുന്നവര്‍ക്ക് പുതിയ പാരയുമായി കേരള സര്‍ക്കാര്‍. ചാര്‍േട്ടഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക. ഇൗ നിബന്ധന പാലിക്കുക പ്രയാസകരമാകുമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയാത്ത പക്ഷം ചാര്‍േട്ടഡ് വിമാന സര്‍വിസുകള്‍ നടത്തുന്നതിനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നും ഇൗ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിമാനങ്ങള്‍ ബുക്ക് ചെയ്തവര്‍ക്കും സാമ്ബത്തിക നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.
വന്ദേഭാരത് പദ്ധതിയിലെ കുറഞ്ഞ വിമാന സര്‍വിസുകളുടെ പശ്ചാത്തലത്തില്‍ പ്രവാസ ലോകത്ത് കുടുങ്ങികിടക്കുന്നവര്‍ക്ക് ചാര്‍േട്ടഡ് വിമാനങ്ങള്‍ ഏറെ ആശ്വാസകരമായിരുന്നു.
പ്രവാസ ലോകത്തെ നിരവധി സംഘടനകള്‍ ചാര്‍േട്ടഡ് വിമാനങ്ങള്‍ വഴി പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സംവിധാനങ്ങള്‍ തുടരുന്നതിനിടെയാണ് ആയിരങ്ങളുടെ യാത്രാ സ്വപ്നം തകര്‍ക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്. ഒമാനിലെ നിരവധി കമ്ബനികളും തങ്ങളുടെ ജീവനക്കാരെ നാട്ടിലയക്കാന്‍ ചാര്‍േട്ടഡ് സംവിധാനം ഒരുക്കിവരികയായിരുന്നു.
നാടണയുന്നതിനായി പതിനായിരത്തിലധികം പേരാണ് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത്. വന്ദേഭാരത് സര്‍വിസുകളുടെ എണ്ണം കണക്കിലെടുക്കുേമ്ബാള് ഇത്രയും പേര്‍ നാട്ടിലെത്താന്‍ മാസങ്ങളെടുക്കും. വിമാന സര്‍വിസ് ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും രജിസ്റ്റര്‍ ചെയ്ത വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നാടണയാന്‍ കഴിഞ്ഞത്.
കോവിഡ് പരിശോധനക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ, ആന്‍റി ബോഡി ടെസ്റ്റോ നടത്താനുള്ള ചെലവ് വിമാനം ബുക്ക് ചെയ്യുന്നവര്‍ വഹിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇൗ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കായിരിക്കും യാത്രാനുമതി നല്‍കുക. എന്നാല്‍ വന്ദേ ഭാരത് പദ്ധതിയില്‍ വരുന്നവര്‍ക്ക് നിബന്ധന ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒമാനില്‍ സര്‍ക്കാര്‍ തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. ഇതിെന്റ ഫലം വരാന്‍ ദിവസങ്ങളെടുക്കും. സ്വകാര്യ മേഖലയില്‍ പരിശോധന നടത്തുന്നത് പണചെലവുള്ള കാര്യവുമാണ്.
പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നും ഇത് പ്രായോഗികമല്ലെന്നും എത്രയും പെെട്ടന്ന് പിന്‍വലിക്കണമെന്നും മസ്കത്ത് കെ.എം.സി.സി പ്രസിഡന്‍റ് റഇൗസ് അഹമ്മദ് പ്രതികരിച്ചു. നിയമം നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. ചാര്‍േട്ടഡ് വിമാന ഒാപറേഷന്‍ തന്നെ വലിയ റിസ്ക് ആണ്. നിലവില്‍ നാല് സര്‍വീസുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ട്. ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചും സര്‍വിസ് നടത്തുന്നത് വിഷമം അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷവും വിമാനയാത്രയില്‍ രോഗം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടെസ്റ്റ് ആവശ്യമാണെങ്കില്‍ നാട്ടില്‍ നടത്താന്‍ സൗകര്യമൊരുക്കണം. ഒമാനില്‍ പരിശോധനാ ഫലം വരാന്‍ ദിവസങ്ങളെടുക്കും. അതിനാല്‍ ടെസ്റ്റ് റിസള്‍ട്ട് വെച്ച് ടിക്കറ്റ് റിസര്‍േവഷന്‍ നടത്തുകയെന്നത് അപ്രായോഗികമാണ്. അതിനാല്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമം അപലപനീയമാണെന്നും എത്രയും പെെട്ടന്ന് പിന്‍വലിക്കണമെന്നും പ്രവാസി വെല്‍ഫയര്‍ ഫോറം പ്രസിഡന്‍റ് മുനീര്‍ പ്രതികരിച്ചു. പ്രവാസികള്‍ നാട്ടില്‍ തിരിച്ച് വരരുത് എന്ന രീതിയിലുള്ള നിലപാടുകള്‍ പ്രവാസികളുടെ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കും. അതിനാല്‍ പ്രവാസി സംഘടനകളും നാട്ടിലുള്ളവരും ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കോവിഡ് പരിശോധനക്ക് 60 മുതല്‍ 70 റിയാല്‍ വരെ ചെലവ് വരും. യാത്രക്ക് 48 മണിക്കൂര്‍ മുമ്ബ് കോവിഡ് പരിശോധന നടത്തുകയെന്നത് ഒമാനില്‍ പ്രയോഗികമല്ല. നിലവിലെ അവസ്ഥയില്‍ ബുക് ചെയ്ത സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും. ഇത് വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാറിെന്റ വഞ്ചനാപരമായ നിലപാടാണിതെന്ന് ഒ.െഎ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ പ്രതികരിച്ചു.
പ്രവാസികളുടെ മടക്ക വിഷയത്തില്‍ കേരള-കേന്ദ്ര സര്‍ക്കാറുകള്‍ തുടക്കം മുതലേ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ പ്രവാസികളെ ആശങ്കയിലാക്കുകയും ചെയ്യുന്ന നിലപാടുമാണ് കേരളം സ്വീകരിക്കുന്നത്. ഇതിെന്റ അവസാനത്തെ ഉദാഹരണമാണിത്. ഗര്‍ഭിണികളെയും രോഗികളും ജോലി നഷ്ടപ്പെട്ടവരുമായവരെയുമൊക്കെ ചാര്‍േട്ടഡ് വിമാനങ്ങളൊരുക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ആശങ്കയുയര്‍ത്തുന്ന പുതിയ നടപടി ഉണ്ടായിരിക്കുന്നത്. ഒമാനില്‍ ഇൗ പരിശോധന ഏറെ ചെലവേറിയതാണന്നും അദ്ദേഹം പറഞ്ഞു. ജോലിയും മറ്റും നഷ്ടെപ്പട്ട് പ്രയാസത്തില്‍ കഴിയുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. പ്രവാസികള്‍ തിരിച്ചെത്തരുതെന്ന നിലപാടിെന്റ ഭാഗമായ പുതിയ നടപടിക്കെതിരെ പ്രവാസി സംഘടനകള്‍ കക്ഷി രാഷ്ട്രീയം മറന്ന് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.