ആരാധനാലയങ്ങള്‍ തുറന്ന്  പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കിലും കോവിഡ്  അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കിഴക്കോത്ത് പഞ്ചായത്തിലെ മഹല്ല് ഭാരവാഹികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍,  വൈറസിന്റെ വ്യാപനം തടയുന്നതിന് ഏതാനും ദിവസം കൂടി നിലവിലെ അവസ്ഥ തുടരാന്‍  ധാരണയായി.


മുഴുവന്‍ മഹല്ല് ഭാരവാഹികളും ഈ വിഷയത്തില്‍ ഗുണപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും കിഴക്കോത്ത്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ അഭ്യര്‍ത്ഥിച്ചു.