Trending

സംസ്ഥാനത്ത് വീണ്ടും കൊവി‍ഡ് മരണം; മരിച്ചത് തൃശ്ശൂർ സ്വദേശിയായ 87 കാരൻ.

തൃശ്ശൂർ:തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു.ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ.ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.


സംസ്ഥാനത്തെ പതിനാറാമത്തെ കൊവിഡ് മരണമാണ് ഇത്.ഇയാള്‍ ക്ഷയരോഗ ബാധിതായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരോട് നിരീക്ഷണത്തില്‍ പോകാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right