Trending

വ്യാപാരികൾ ശ്രദ്ധിക്കുക: നിരീക്ഷണത്തിൽ പോകേണ്ടിവരും.

താമരശ്ശേരി:കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന  സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് പാസ് മുഖേനെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്തു വരുന്നവർ പല സ്ഥലങ്ങളിൽ  നിർത്തി കടകളിൽ കയറി സാധനം വാങ്ങുന്നത് പതിവുകാഴ്ചയാവുകയാണ്.


ഈ സാഹചര്യത്തിൽ വ്യാപാരികൾ കൂടുതലായി ശ്രദ്ധിക്കേണ്ടി വരും. കർണാടകയിൽനിന്ന് വരുന്ന യാത്രക്കാർ താമരശ്ശേരിയിലും കൊയിലാണ്ടി,കണ്ണൂർ ഭാഗത്തേക്ക് പോകുന്നവർ കോരങ്ങാട്,പൂനൂർ,ബാലുശ്ശേരി  എന്നിവിടങ്ങളിൽ നിർത്തി നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്  പതിവാകുന്ന സാഹചര്യത്തിൽ വ്യാപാരികൾ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും.

രാത്രി കാലങ്ങളിൽ കടകൾ  തുറന്നു പ്രവർത്തിക്കുന്ന സാഹചര്യം ഏറെ അപകടകരമാണ്. വാഹനങ്ങൾ അല്പം  മാറ്റി നിർത്തി കടകളിൽ കയറുന്നത് പതിവാണ്.രാത്രികാലങ്ങളിൽ വരുന്ന വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടില്ല. വരുന്ന ആളുകൾക്ക് രോഗം സ്വീകരിച്ചാൽ കടയിലെ ജീവനക്കാർ ഉൾപ്പെടെ നാട്ടുകാരും നിരീക്ഷണത്തിൽ പോകേണ്ടിവരും.

കടയിലെ ജീവനക്കാർ നിർബന്ധമായും മാസ്ക് ,ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിച്ച് സ്വയം സുരക്ഷ ഉറപ്പ് വരുത്തുക.
Previous Post Next Post
3/TECH/col-right