Trending

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി:ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ  ഒഴുക്കിൽപെട്ട് ഇന്നലെ കാണാതായ നീലേശ്വരം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽ മജീദിന്റെയും റസീനയുടെയും മകൻ ഹാനി റഹ്മാന്റെ (17) മൃതദേഹം താഴെ തിരുവമ്പാടി കൽപ്പുഴയി ശിവക്ഷേത്രത്തിന് സമീപം തൂക്കുപാലത്തിന് അടിയിലായി ഇരുവഞ്ഞിപ്പുഴലാണ് മൃതദേഹം കണ്ടെത്തിയത്.


മുക്കം അഗ്നിരക്ഷാസേനയും, നൂറോളം വരുന്ന സന്നദ്ധപ്രവർത്തകരും, തിരുവമ്പാടി പോലീസും, തിരുവമ്പാടി പഞ്ചായത്ത്  പ്രസിഡന്റെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിൽ ഉറുമിയിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് താഴെ തിരുവമ്പാടി വെച്ച് മൃതദേഹം കാണപ്പെട്ടത്.



തിരുവമ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം നാല്‌ പേർ അടങ്ങുന്ന സംഘത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.


മുക്കത്തുനിന്ന് ഫയർഫോഴ്സും തിരുവമ്പാടി പോലീസുംസ്ഥലത്തെത്തി തിരച്ചിൽ നടത്തിയത് ഇന്നലെ പ്രതികൂല സാഹചര്യമായതിനാല്‍ തിരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു.
Previous Post Next Post
3/TECH/col-right